ആര്‍. നാരായണന്‍ അധ്യക്ഷനായി ശമ്പള കമ്മിഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി നാലംഗ ശമ്പളക്കമ്മിഷനെ നിയമിച്ചു. മുന്‍ ധനകാര്യ സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് മുന്‍ചെയര്‍മാനുമായ ആര്‍. നാരായണനാണ് ശമ്പളക്കമ്മിഷന്‍ ചെയര്‍മാന്‍.
ഐപിഎസ് ഓഫീസറായി വിരമിച്ച സി. എം. രാധാകൃഷ്ണന്‍ നായര്‍, എ. കെ. തോമസ് എന്നിവര്‍ അംഗങ്ങളും പി. ചന്ദ്രമതിയമ്മ മെമ്പര്‍ സെക്രട്ടറിയുമാണ്.
മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. കമ്മിഷനുള്ള നിബന്ധനകളെപ്പറ്റി അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. ശമ്പളപരിഷ്കരണത്തെ പറ്റി ജീവനക്കാരും അധ്യാപകരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും കമ്മിഷനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications