ചന്ദനമരസംരക്ഷണത്തിന് കര്‍മപരിപാടി
തിരുവനന്തപുരം: ചന്ദനമര സംരക്ഷണത്തിനായി പ്രത്യേക കര്‍മപരിപാടി ആവിഷ്കരിച്ചതായി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനായി മറയൂരില്‍ പ്രത്യേക കര്‍മപരിപാടി രൂപീകരിച്ചിട്ടുണ്ട്. വനപാലകര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വനപാലകര്‍ക്കാവശ്യമായ വാഹനങ്ങളും ആശയവിനിമയ സൗകര്യങ്ങളും ക്യാംപ് ഷെല്‍ട്ടറുകളും ലഭ്യമാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടുവരികയാണെന്ന് മന്ത്രി അറിയിച്ചു.
ചന്ദനമരസംരക്ഷണത്തിനായി ആരില്‍ നിന്നും ഏതുവിധത്തിലുള്ള നിര്‍ദേശങ്ങളും സ്വീകരിക്കാനൊരുക്കമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications