സ്പിരിറ്റ് പിടികൂടി; മൂന്ന് പേര്‍ അറസ്റില്‍
കൊല്ലം: കല്ലുവാതിക്കലുള്ള ഒരു വീട്ടില്‍ നിന്നും എക്സൈസ് സംഘം അനധികൃതമായി സൂക്ഷിച്ചിരുന്ന 420 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റു ചെയ്തു.
കല്ലുവാതിക്കല്‍ മേവനക്കോണം തിപ്പായിവിളയില്‍ മുരളീധരന്റെ വീട്ടിലും പരിസരത്തുമായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 35 ലിറ്റര്‍ വീതം കൊള്ളുന്ന 12 കന്നാസുകളിലായിരുന്നു സ്പിരിറ്റ്.
മുരളീധരനെയും കൊല്ലം വെസ്റ് കൈക്കുളങ്ങര സുദര്‍ശനബാബു, കൊല്ലം വെസ്റ് കച്ചേരി നീലാംതോട്ടം കിഴക്കേതൊടിയില്‍ ഗോപി എന്നിവരെയുമാണ് ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റു ചെയ്തത്.
സുദര്‍ശനബാബു കല്ലുവാതില്‍ക്കല്‍ കള്ളുഷാപ്പു നടത്തുന്നുണ്ട്. കള്ളില്‍ ചേര്‍ക്കാനായാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോപി ഈ കള്ളുഷാപ്പിന്റെ ലൈസന്‍സിയാണ്.












Click it and Unblock the Notifications