Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നല റിപ്പോര്‍ട്ട് നല്‍കി; നടപടിക്ക് ശുപാര്‍ശയില്ല

ദില്ലി: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐ ഗ്രൂപ്പിനെതിരെ അച്ചടക്കനടപടിക്കു ശുപാര്‍ശയില്ല. ഐ ഗ്രൂപ്പ് കേരളത്തില്‍ നടത്താനിരിക്കുന്ന റാലികള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേ സമയം സംഘടനാ തിരഞ്ഞെടുപ്പിനുള്ള ജില്ലാവരണാധികാരികളെ നിയമിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ചെയര്‍മാന്‍ കൃഷ്ണസ്വാമിയോട് ഉടന്‍ കേരളത്തിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

കെപിസിസി വൈസ്പ്രസിഡന്റ് എ. സി. ജോസ്, കൃഷ്ണസ്വാമി എന്നിവര്‍ക്കൊപ്പമാണ് തെന്നല കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കമാന്റ് ആവശ്യമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അഹമ്മദ് പട്ടേല്‍ പിന്നീട് അറിയിച്ചു.

അഹമ്മദിനു പുറമേ പ്രണബ് മുഖര്‍ജി, അംബികാസോണി എന്നിവര്‍ കൂടി അടങ്ങിയ സമിതിയായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കുക.

താന്‍ പാര്‍ട്ടിയിലുള്ളിടത്തോളം കാലം പാര്‍ട്ടി പിളരരുതെന്ന് ആഗ്രഹമുണ്ടെന്ന് തെന്നല പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് സംസ്ഥാനത്തു പുറത്തു നിന്നുള്ള വരണാധികാരികളെ നിയമിക്കാമെന്ന കരുണാകരന്റെ ആവശ്യം അംഗീകരിക്കാമെന്ന് കൃഷ്ണസ്വാമിയും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് വരണാധികാരികളായി കേരളത്തിനു പുറത്തുനിന്നു നിയമിക്കാവുന്നവരുടെ പേരടങ്ങുന്ന ലിസ്റുമായിട്ടായിരിക്കും കൃഷ്ണസ്വാമി കേരളത്തിലെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+