നോക്കിയ മൊബൈല്‍ ഫോണ്‍ സെറ്റിന്റെ വില കുറച്ചേക്കും
ബാംഗ്ലൂര്‍: പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ നോക്കിയ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സെറ്റിന്റെ വില കുറച്ചേക്കും.
കേന്ദ്രബജററ് ടെലികോം രംഗത്തിന് ഗുണകരമായതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് നോക്കിയയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ് തലവന്‍ സഞ്ജയ് ബെഹല്‍ പറഞ്ഞു.
കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ ടെലകോം രംഗത്തിന് ഏറെ പ്രയോജനം ചെയ്യുന്നവയാണ്. ഇതിന്റെ പ്രയോജനം എത്രയും വേഗം ജനങ്ങളിലേക്കെത്തിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതുകൊണ്ടാണ് ഫോണുകള്‍ക്കു വില കുറക്കാനുള്ള തീരുമാനം.
ഇന്ത്യയില്‍ കമ്പനിയുടെ ആദ്യത്തെ കണ്‍സെപ്റ്റ് സ്റോര്‍ ബാംഗ്ലൂരില്‍ തുറന്നതായി സഞ്ജയ് ബേഹല്‍ പറഞ്ഞു. ഫോണുകളുടെ വൈവിധ്യവും അവയുടെ ഗുണവും നേരിട്ടുമനസിലാക്കാന്‍ ഈ സ്റോര്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications