ടിസിഎസ് ഓഫീസ് കൊച്ചിയില്‍
തിരുവനന്തപുരം: സോഫ്റ്റ്വേര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
ഏപ്രില്‍ മുതല്‍ കമ്പനി കൊച്ചിയില്‍ പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും വരുംമാസങ്ങളില്‍ 600 സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍മാരെ ഇവിടെ നിയമിക്കുമെന്നും കമ്പനി ഡെലിവറി സെന്റര്‍ തലവന്‍ നാഗരാജ് ഇജാരി പറഞ്ഞു.
ഇന്ത്യക്കകത്തും പുറത്തുമായി കമ്പനിയുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഐടി സര്‍വീസും സോഫ്റ്റ്വേര്‍ വികസനവുമായിരിക്കും കൊച്ചിയിലെ ഓഫീസില്‍ നടക്കുക. ടിസിഎസിനു വേണ്ടി കൊച്ചിയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങുമെന്നും ഇജാരി അറിയിച്ചു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടിസിഎസ് പരിശീലന കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7000ളം സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍മാര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്.












Click it and Unblock the Notifications