കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

  • By Staff
Google Oneindia Malayalam News

പണാജി: ഗോവയില്‍ പ്രതാപ്സിംഗ് റാണെയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.

മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നിയമസഭയില്‍ വിശ്വാസപ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി 16 വോട്ടുകളും പ്രതികൂലമായി 16 വോട്ടുകളും ലഭിച്ചു. പ്രോടൈം സ്പീക്കര്‍ ഫ്രാന്‍സിസോ സാര്‍ഡിന്‍ഹയുടെ കാസ്റിംഗ് വോട്ടിന്മേലാണ് റാണെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്.

നേരത്തെ ബിജെപിയെ പിന്തുണക്കുന്ന യുജിഡിപി അംഗം മതാനി സാല്‍ഡന്‍ഹയെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രോടൈം സ്പീക്കര്‍ അനുവദിച്ചില്ല. സാന്‍ഡന്‍ഹയെ അയോഗ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

സാല്‍ഡന്‍ഹയെ അയോഗ്യതപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് ബിജെപി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X