കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • By Staff
Google Oneindia Malayalam News

പണാജി: ഗോവയില്‍ പ്രതാപ്സിംഗ് റാണെയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാര്‍ച്ച് നാല് വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് തേടും.

ഉച്ചക്ക് 2.30നാണ് വോട്ടെടുപ്പ്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതിനാല്‍ പ്രോട്ടൈം സ്പീക്കറുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

34 അംഗ നിയമസഭയില്‍ കോണ്‍ഗ്രസും എന്‍ഡിഎയും 17 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. പ്രോട്ടൈം സ്പീക്കര്‍ ഫ്രാന്‍സിസോ സാര്‍ഡിന്‍ഹ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന് 17 പേരുടെ പിന്തുണയുള്ളത്.

ഒരു യുജിഡിപി അംഗത്തിന് അയോഗ്യത കല്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന പരാതി നിര്‍ണായകമാവും. ഇക്കാര്യത്തില്‍ പ്രോടൈം സ്പീക്കറുടെ തീരുമാനമെന്താണെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്. യുജിഡിപി അംഗത്തിന് അയോഗ്യത കല്പിക്കപ്പെടുകയാണെങ്കില്‍ എന്‍ഡിഎയുടെ അംഗസംഖ്യ 16 ആയി കുറയും. കോണ്‍ഗ്രസിന് വിശ്വാസതോട്ട് നേടിയെടുക്കാനുമാവും.

വെള്ളിയാഴ്ചയും പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ എസ്. സി. ജാമിര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X