Get Updates
Get notified of breaking news, exclusive insights, and must-see stories!

സോറന് നല്‍കിയ സമയപരിധി കുറയ്ക്കും: ഗവര്‍ണര്‍

ദില്ലി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി കുറയ്ക്കുമെന്ന് ഗവര്‍ണര്‍ സയിദ് സിബ്തി റാസി അറിയിച്ചു.

മാര്‍ച്ച് നാല് വെള്ളിയാഴ്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമുമായി നടത്തിയ മുപ്പത് മിനുട്ട് നീണ്ട ചര്‍ച്ചക്ക് ശേഷമാണ് റാസി മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 21നുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് റാസി നേരത്തെ സോറനോട് ആവശ്യപ്പെട്ടിരുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ തുടങ്ങിയവരുമായി ആലോചിച്ചതിന് ശേഷം പുതിയ സമയപരിധി നിശ്ചയിക്കുമെന്ന് റാസി പറഞ്ഞു.

ജെഎംഎം നേതാവ് ഷിബു സോറനെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ക്ഷണിച്ചത് ഭരണഘടന പ്രകാരം തന്നെയാണെന്നും ഇക്കാര്യം താന്‍ രാഷ്ട്രപതിയോട് വിശദീകരിച്ചതായും റാസി പറഞ്ഞു.

വിവാദതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ റാസിയെ ദില്ലിയിലേക്ക് രാഷ്ട്രപതി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലെത്തി അദ്ദേഹം ചര്‍ച്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+