കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. കെ. നാരായണന്‍ പ്രത്യേക പ്രതിനിധി

  • By Staff
Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണനെ നിയമിച്ചു.

അന്തരിച്ച ജെ. എന്‍. ദീക്ഷിതിനു പകരമായാണ് നാരായണന്‍ അതിര്‍ത്തി ചര്‍ച്ചക്കുള്ള പ്രതിനിധിയാകുന്നത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ബ്രിജേഷ് മിശ്രയും ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

2003ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ചൈനാസന്ദര്‍ശനത്തെ തുടര്‍ന്നാണ് അതിര്‍ത്തി ചര്‍ച്ചക്കായി പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തുന്നത്.

അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ പ്രതിനിധി ദായ് ബിങ്കോയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X