Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കും

ദില്ലി: ഗോവ, ജാര്‍ഖണ്ഡ് ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കുന്നതുവരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികള്‍ തടസപ്പെടുത്താന്‍ എന്‍ഡിഎ യോഗം തീരുമാനിച്ചു.

ജാര്‍ഖണ്ഡിലും ഗോവയിലും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതിഷേധം കേന്ദ്രം വകവയ്ക്കുന്നില്ലെന്നും ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കുന്നതു വരെ പാര്‍ലമെന്റ് നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും ലോക്സഭയിലെ ബിജെപി ഉപനേതാവ് വി. കെ. മല്‍ഹോത്ര പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിക്കണമെന്നും ഇപ്പോഴുള്ള ഗവര്‍മാരുടെ തീരുമാനം പുനപരിശോധിക്കാന്‍ പുതിയ ഗവര്‍ണര്‍മാര്‍ക്ക് അവസരം നല്‍കണമെന്നും മല്‍ഹോത്ര ആവശ്യപ്പെട്ടു.

ബിജെപി പ്രസിഡന്റ് എല്‍ കെ അദ്വാനി ചെയര്‍മാനായിരുന്ന യോഗത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ബിജെപി നേതാക്കളായ പ്രമോദ് മഹാജന്‍, സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, ബിജെഡി നേതാവ് ബി. കെ. ത്രിപാഠി, ശിവസേനയിലെ ആനന്ദ ഗീഥെ, ഐഎഫ്ഡിപി എംപി പിസി തോമസ് എന്നിവരും പങ്കെടുത്തു.

പിന്നീട് വി. കെ. മല്‍ഹോത്രയും ജോര്‍ജ് ഫെര്‍ണാണ്ടസും ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ കണ്ട് പ്രതിപക്ഷ തീരുമാനം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+