കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

41 എംഎല്‍എമാര്‍ രാഷ്ട്രപതിക്ക് മുന്നില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡില്‍ തങ്ങളെ പിന്തുണക്കുന്ന അഞ്ച് സ്വതന്ത്രന്‍മാരടക്കം 41 എംഎല്‍എമാരെ എന്‍ഡിഎ രാഷ്ട്രപതിക്ക് മുന്നില്‍ അണിനിരത്തി. ഇതില്‍ ഷിബു സോറന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലെ രണ്ട് എംഎല്‍മാരും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഷിബു സോറന് കേവലഭൂരിപക്ഷമില്ലെന്ന് വ്യക്തമായി.

ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സയ്യിദ് സിബ്തെ റാസി രാഷ്ട്രപതിയുമായി മാര്‍ച്ച് നാല് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഗവര്‍ണറെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു.

എംഎല്‍എമാരെ രാജ്ഭവനില്‍ ഹാജരാക്കിയിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ എന്‍ഡിഎയെ ക്ഷണിക്കാത്തതിനെ പറ്റി ഗവര്‍ണറോട് വിശദീകരണം തേടുമെന്ന് രാഷ്ട്രപതി എന്‍ഡിഎ സംഘത്തിന് ഉറപ്പുനല്‍കി.

അതേ സമയം രാഷ്ട്രപതിക്ക് മുന്നില്‍ ഹാജരാക്കിയ അഞ്ച് സ്വതന്ത്ര എംഎല്‍എമാരില്‍ മൂന്ന് പേരുടെ പിന്തുണ തനിക്കാണെന്ന് ഷിബു സോറന്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X