Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയെ കരുണാകരന്‍ രക്ഷിക്കണം: എ.സി.ജോസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പിളര്‍പ്പില്‍ നിന്നും രക്ഷിക്കാന്‍ കെ. കരുണാകരന്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.സി ജോസ് ആവശ്യപ്പെട്ടു.

മകനെയും കോണ്‍ഗ്രസിനെയും ഒന്നിച്ച് രക്ഷിക്കുകയെന്ന മാനസിക സംഘര്‍ഷത്തിലാണ് കരുണാകരനെന്ന് ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ മിക്കവാറും പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരാണ്. എന്നാല്‍ മുരളിയാകട്ടെ അച്ഛന്റെ ശുപാര്‍ശയിന്മേല്‍ എംപിയായാണ് രംഗത്ത് വന്നത്. സംഘടനയുടെ കൂട്ടായ തീരുമാനത്തിനെതിരെ റാലി നടത്താനൊരുങ്ങുന്നവര്‍ പാര്‍ട്ടിയെ തളര്‍ത്തുകയാണ്.

കരുണാകരന്‍ നല്ല കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന്റെ സിരകളിലുള്ളത് കോണ്‍ഗ്രസ് രക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷം മകന്‍ മുരളീധരന് അറിയില്ല - ജോസ് പറഞ്ഞു.

എ. കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം മുരളീധരന്‍ കെപിസിസി പ്രസിഡന്റായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പദത്തെക്കാള്‍ വലുതായി കാണുന്ന പദവിയിലിരുന്ന് മുരളി പക്ഷേ മന്ത്രിപദവിയാണ് ലക്ഷ്യം വച്ചത്. പേട്ടയില്‍ നടന്ന സമ്മേളനത്തില്‍ ആന്റണിയെ ആക്ഷേപിച്ച് അധികം വൈകാതെ അദ്ദേഹത്തിന് കീഴില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മുരളിക്ക് മടിയുണ്ടായില്ലെന്നും ജോസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ഏറെ ത്യാഗം സഹിച്ച കരുണാകരന്‍ മുരളിക്കൊപ്പം നിന്ന് പാര്‍ട്ടി പിളര്‍ത്തുമെന്ന് കരുതുന്നില്ലെന്നും ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+