കേരളകോണ്‍ഗ്രസ് (ജെ)യിലെ അഞ്ച് നേതാക്കള്‍ രാജിവച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിലെ അഞ്ച് സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. യുവനേതാവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് രാജി വച്ചത്.
വ്യക്തമായ രാഷ്ട്രീയനിലപാടില്ലാതെ യുഡിഎഫിലും എല്‍ഡിഎഫിലുമായി പോയ്ക്കൊണ്ടിരിക്കുന്ന ജേക്കബ്ബിന്റെ നടപടിയിലും പാര്‍ട്ടിക്കുള്ളില്‍ ജേക്കബ്ബിന്റെ മകന്‍ നടത്തുന്ന ഇടപെടലുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മക്കള്‍ രാഷ്ട്രീയം കളിക്കാത്ത കേരള കോണ്‍ഗ്രസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് ഭാവിതീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications