ലോട്ടറി ബില്ല് അടുത്തയാഴ്ച: വക്കം
തിരുവനന്തപുരം: സംസ്ഥാനലോട്ടറി പുനസ്ഥാപിക്കാനും ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിക്കുവാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുള്‍ക്കൊള്ളുന്ന ലോട്ടറി ബില്ലുകള്‍ അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലോട്ടറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന പതിനായിരങ്ങള്‍ ലോട്ടറി നിരോധനത്തിലൂടെ വഴിയാധാരമായെന്നും എന്നാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായി എടുക്കുന്നില്ലെന്നും അച്യുതാനന്ദന്‍ ആരോപിച്ചു. ലോട്ടറി ബില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മന്ത്രിസഭ തീരുമാനമെടുത്തിട്ട് മൂന്നാഴ്ചയായി. എന്നാല്‍ ഇതേക്കുറിച്ച് പിന്നീടൊന്നും കേള്‍ക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications