ചോറ്റാനിക്കര കൂട്ടക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: ചോറ്റാനിക്കര കൂട്ടക്കൊലക്കേസിലെ പ്രതികളായ തിരുവനന്തപുരം തിരുവല്ലം ആനക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ പരേതനായ ദേവേന്ദ്രന്റെ മകള്‍ ലേഖ, കാമുകന്‍ നേമം ചാരുവിള പുത്തന്‍വീട്ടില്‍ അശോകന്‍ എന്നിവര്‍ക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി. ബി. ശിവപ്രസദ് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.
ഇരുവരും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയെന്നതാണ് കേസ്.
ശിക്ഷ സംബന്ധിച്ച് കോടതി പ്രതികളുടെ അഭിപ്രായം തേടിയപ്പോള്‍ കുറ്റം ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതികരണം.












Click it and Unblock the Notifications