കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്കെതിരെ മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാര്‍ട്ടി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. നാരായണന് രാഷ്ട്രപതി കാലാവാധി നീട്ടിക്കൊടുക്കാത്തത് മറ്റൊരു ന്യൂനപക്ഷ മലയാളിക്ക് അവസരം ലഭിക്കാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പി. സി. അലക്സാണ്ടറെ രാഷ്ട്രപതിയാക്കാനായിരുന്നു ബിജെപി നിര്‍ദേശം. അതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. അവരുടെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു അത്. ഒരാളെ രണ്ടുതവണ രാഷ്ട്രപതിയാക്കുന്ന കീഴ്വഴക്കം രാജ്യത്തില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

തനിക്ക് ഒരുവട്ടം കൂടി രാഷ്ട്രപതിയാകാന്‍ കഴിയാത്തതിന് കാരണം ബിജെപിയാണെന്നും ഗുജറാത്ത് കലാപത്തിന് പിന്നില്‍ നരേന്ദ്ര മോഡിയും ബിജെപി സര്‍ക്കാരുമാണെന്നും നാരായണന്‍ ഒരു മാസികക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X