Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വികസനത്തിന് സമഗ്രപദ്ധതി

തിരുവനന്തപുരം: ശബരിമലയുടെ അടുത്ത 50 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് ഒരു സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വംമന്ത്രി കെ.സി വേണുഗോപാല്‍ നിയമസഭയെ അറിയിച്ചു.

മണ്ഡലക്കാലത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ക്കാണ് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നത്.

ശബരിമല സന്ദര്‍ശിച്ച പാര്‍ലമെന്ററി കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോസ്മാര്‍ട്ട് ഇന്ത്യ എന്ന സ്ഥാപനമാണ് പദ്ധതി തയ്യാറാക്കുന്നത്. ശബരിമലയുടെയും പമ്പ, എരുമേലി, സത്രം, ഉപ്പുപാറ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ സ്ഥലങ്ങളുടെയും വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടിന്റെ കരടുരൂപം ഉടന്‍തന്നെ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും ആവശ്യമായ വനഭൂമി കിട്ടിയാലുടന്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+