ബീഹാര്‍: റാബ്രിദേവി അവകാശവാദമുന്നയിച്ചു
ദില്ലി: ബീഹാറില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി റാബ്റി ദേവി ഗവര്‍ണര്‍ ഭൂട്ടാംസിഗിനെ കണ്ട് അവകാശവാദമുന്നയിച്ചു.
ആര്‍ജെഡി നേതാവും ഭര്‍ത്താവുമായ ലാലുപ്രസാദ് യാദവിനൊപ്പമാണ് മാര്‍ച്ച് അഞ്ച് ശനിയാഴ്ച റാബ്റി ദേവി ഗവര്‍ണറെ കാണാനെത്തിയത്.
അതേ സമയം സ്വതന്ത്രരില്‍ പലരും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത് മന്ത്രിസഭ രൂപീകരിക്കാനുള്ള ആര്‍ജെഡിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ 17 സ്വതന്ത്രരുടെ പിന്തുണയോടു കൂടിയേ സര്‍ക്കാര്‍ രൂപീകരിക്കാനാവൂ.












Click it and Unblock the Notifications