ഗോവ: തീരുമാനം അംഗീകരിച്ചതായി നേതാക്കള്‍
പനാജി: ഗോവയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനം പൂര്‍ണമായും സ്വീകരിച്ചതായി ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലക്ക് താന്‍ പാര്‍ട്ടി തീരുമാനം സ്വീകരിച്ചുവെന്നും തീരുമാനം സ്വീകരിക്കാതിരുന്നാല്‍ അത് തെറ്റായിപ്പോകുമെന്നും മുന്‍മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെ പറഞ്ഞു.
ഗോവയില്‍ റാണെ സര്‍ക്കാര്‍ വിശ്വാസവോട്ടുതേടുന്ന സമയത്ത് നടന്ന സംഭവങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടിലിന്റെ പ്രസ്താവനയില്‍ പല കോണ്‍ഗ്രസ് നേതാക്കളും വേദന പ്രകടിപ്പിച്ചിരുന്നു.
കേന്ദ്രതീരുമാനം വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നതായി ഗോവ കോണ്‍ഗ്രസ് പിസിസി നേതാവ് ലൂസിനോ ഫലേറിയോ പറഞ്ഞു. ഈ തീരുമാനം അനുസരിക്കുന്നതിലൂടെ ഗോവയിലെ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
റാണെയും ലൂസിനോയും മാര്‍ച്ച് അഞ്ച് ശനിയാഴ്ച ഗവര്‍ണര്‍ എസ്. സി. ജാമിറിനെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications