ഗോവയില്‍ രാഷ്ട്രപതി ഭരണം
ദില്ലി: ഗോവയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പ്രതാപ്സിംഗ് റാണെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെങ്കിലും സംസ്ഥാന നിയമസഭയില്‍ സംഭവിച്ച കാര്യങ്ങളോട് യാേേജിപ്പില്ലാത്തതുകൊണ്ട് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ പറഞ്ഞു.
അടിയന്തിരമായി വിളിച്ചുചേര്‍ത്ത കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഒരംഗത്തെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ പ്രോട്ടം സ്പീക്കറുടെ കാസ്റിംഗ് വോട്ടിന്മേലാണ് റാണെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. ഈ നടപടി ശരിയായില്ലെന്നും നേരത്തെ ബിജെപി സര്‍ക്കാര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും പാട്ടീല്‍ പറഞ്ഞു.
ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് കാക്കാതെ സ്വമേധയാ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. കേന്ദ്രത്തിന്റെ ഈ നടപടിയെ ബിജെപി സ്വാഗതം ചെയ്തു.












Click it and Unblock the Notifications