ഹൂഡക്ക് ഭജന്‍ലാലിന്റെ പിന്തുണ
ദില്ലി: ഹരിയാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദര്‍സിങ് ഹൂഡക്ക് ഹരിയാന മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവുമായ ഭജന്‍ലാല്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. പിന്തുണയാവശ്യപ്പെട്ട് തന്റെ വസതിയിലെത്തിയ ഹൂഡയെ ഭജന്‍ലാല്‍ അറിയിച്ചതാണ് ഇക്കാര്യം.
കോണ്‍ഗ്രസ് ഒരു കുടുംബമാണെന്നും പുതിയ സര്‍ക്കാരിന് എല്ലാ സഹായങ്ങളും നല്‍കാന്‍ താനുണ്ടാകുമെന്നും ഭജന്‍ലാല്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ ഉറച്ച സര്‍ക്കാരായിരിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന നിര്‍ദേശം താന്‍ പാലിക്കും. എന്നാല്‍ മാര്‍ച്ച് അഞ്ച് ശനിയാഴ്ച നടക്കുന്ന ഹൂഡയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് ഭജന്‍ലാല്‍ അറിയിച്ചു.
തന്നെ തഴഞ്ഞ് ഹൂഡയെ ഹരിയാന മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഭജന്‍ലാല്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
ഭജന്‍ലാലിനെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് അനുയായികള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അധംപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications