ഭൂപേന്ദര്‍സിങ് ഹൂഡ ഹരിയാന മുഖ്യമന്ത്രി
ദില്ലി: ഭൂപേന്ദര്‍സിങ് ഹൂഡ ഹരിയാന മുഖ്യമന്ത്രിയായി മാര്‍ച്ച് അഞ്ച് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിനെ തഴഞ്ഞാണ് ഹൂഡയെ നിയമസഭാകക്ഷി നേതാവായി എംഎല്‍എമാരുടെ യോഗം തിരഞ്ഞെടുത്തത്. ഭജന്‍ലാല്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്. എംഎല്‍എമാരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.
ഭജന്‍ലാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അഡംപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ ബസുകള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച ഹൂഡ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്. റോഹ്തക് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹൂഡ.












Click it and Unblock the Notifications