ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഉന്നതതലയോഗം വിളിച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കുന്നതിനായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സയിദ് സിബ്തി റാസി ഉന്നതലയോഗം വിളിച്ചു.
മുഖ്യമന്ത്രി ഷിബു സോറനെയും ബിജെപി നിയമസഭാകക്ഷിനേതാവ് അര്‍ജുന്‍ മുണ്ഡെയെയും ഗവര്‍ണര്‍ യോഗത്തിന് വിളിച്ചിട്ടുണ്ട്. ഷിബു സോറന് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള തീയതി നേരത്തെയാക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അറിയിച്ചിരുന്നു.
അതേ സമയം ഗവര്‍ണര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അര്‍ജുന്‍ മുണ്ഡ അറിയിച്ചു. ഗവര്‍ണര്‍ രാജി വയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications