കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫില്‍ ചേരുമെന്ന് പിള്ള സൂചന നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ള സൂചന നല്‍കി.

പാര്‍ട്ടിയുടെ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യവെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുന്ന ഭരണത്തില്‍ തന്റെ പാര്‍ട്ടിക്ക് പങ്കാളിത്തമുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ യുഡിഎഫ് ഏതാണ്ടുപേക്ഷിച്ചെന്നും ഇനി നിയമപരമായി മാത്രമെ യുഡിഎഫില്‍ നിന്നും വിട്ടുപോരാനുള്ളൂവെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പിള്ള വ്യക്തമാക്കിയിരുന്നു. തനിക്ക് ഇടതുപക്ഷസിദ്ധാന്തങ്ങളോടാണ് കൂടുതല്‍ ചായ്വെന്നും ഉള്ളിന്റെയുള്ളില്‍ താനിപ്പോഴും ഇടതുപക്ഷ സഹയാത്രികനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍ഡിഎഫില്‍ ചേരുന്നതു സംബന്ധിച്ച തീരുമാനം ബ്ലോക്ക് തല സമ്മേളനങ്ങള്‍ക്കു ശേഷം പിള്ള പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X