Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലി മാറ്റില്ലെന്ന് കരുണാകരനും മുരളിയും

തിരുവനന്തപുരം: ഐ ഗ്രൂപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന മേഖലാറാലികള്‍ ഹൈക്കമാന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവയ്ക്കില്ലെന്ന് കെ. കരുണാകരനും മുരളീധരനും വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ഐ ഗ്രൂപ്പ് റാലി നടത്തുന്നതെന്ന കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിനിധികളല്ല ഇപ്പോല്‍ കെപിസിസിയിലുള്ളത്. അതുകൊണ്ടാണ് സംഘടനാതെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്നത്.

അച്ചടക്കനടപടികള്‍ കൊണ്ട് അവസാനിക്കുന്ന പ്രശ്നങ്ങളല്ല ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് റാലി നടത്തുന്നത്. കോണ്‍ഗ്രസുകാരെ വിവേചനത്തോടെ കാണുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു.

എന്തു തന്നെ സംഭവിച്ചാലും ലോകം തലകീഴായി മറഞ്ഞാലും പറഞ്ഞ പ്രകാരം റാലികള്‍ നടത്തുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കരുണാകരനാണ് റാലി നടത്തുമെന്നു പ്രഖ്യാപിച്ചതെങ്കിലും ഹൈക്കമാന്റ് മുന്നറിയിപ്പുമായി വരുന്നത് തന്റെയടുത്താണ്. കരുണാകരനോട് ഇക്കാര്യം പറയാന്‍ അവര്‍ക്ക് മനസാക്ഷിക്കുത്ത് കാണും. മേഖലാറാലികളില്‍ എല്ലാ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും പങ്കെടുക്കും. ഡിസിസി പ്രസിഡന്റുമാരും എംഎല്‍എമാരും റാലിയിലുണ്ടാകും. തങ്ങളൊരിക്കലും പാര്‍ട്ടി വിടില്ലെന്നും തങ്ങളായിട്ട് പാര്‍ട്ടി പിളര്‍ത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന റാലികള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെടുന്ന ഹൈക്കമാന്റിന്റെ കത്ത് മാര്‍ച്ച് അഞ്ച് ശനിയാഴ്ച മുരളീധരനു കൈമാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+