ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
പാറ്റ്ന: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗബലം ഒരു സഖ്യത്തിനും സ്വരൂപിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത തെളിഞ്ഞു.
122 എംഎല്‍എമാരുടെ രേഖാമൂലമുള്ള പിന്തുണയുമായി തന്നെ സമീപിക്കുന്നവരെ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുകയുള്ളൂവെന്ന് ഗവര്‍ണര്‍ ഭൂട്ടാസിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ജെഡി സഖ്യത്തിനോ എന്‍ഡിഎക്കോ ഈ സംഖ്യ തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയില്‍ ആര്‍ജെഡി നേതാവ് റാബ്റി ദേവി ശനിയാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നിഷ്ക്കര്‍ഷിച്ചതു പോലെ 122 പേരുടെ രേഖാമൂലമുള്ള പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
91 എംഎല്‍മാരുടെ പിന്തുണയുണ്ടെന്നാണ് റാബ്റി ദേവി അവകാശപ്പെട്ടത്. തൊട്ടുപിന്നാലെ ഗവര്‍ണറെ കണ്ട ബിജെപി നേതാവ് സുശീല്‍കുമാര്‍ മോഡി എന്‍ഡിഎയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു. 92 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് മോഡി അവകാശപ്പെട്ടത്.
ആര്‍ജെഡി സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് 135 എംഎല്‍എമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതോടെ റാബ്റി ദേവിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. മറുപക്ഷത്തിനും 122 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിലേക്കാണ് ബീഹാര്‍ നീങ്ങുന്നതെന്ന് വ്യക്തമാണ്.












Click it and Unblock the Notifications