ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
പാറ്റ്ന: ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഭൂട്ടാംസിംഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കേവലഭൂരിപക്ഷം തികയ്ക്കാന്‍ 122 പേരുടെ പിന്തുണ ഒരു സഖ്യത്തിനും ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ മാര്‍ച്ച് ആറ് ഞായറാഴ്ച രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. റാബ്രി ദേവി സര്‍ക്കാരിന്റെ കാലാവധി ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുകയാണ്.
ഞായറാഴ്ച ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനുമായി അദ്ദേഹത്തിന്റെ ഒടുവിലത്തെ നിലപാട് അറിയുന്നതിനായി ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു. ആര്‍ജെഡിയെയോ ബിജെപിയെയോ പിന്തുണക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പാസ്വാന്‍ ഗവര്‍ണറെ അറിയിച്ചു.
ഇതിന് മുമ്പ് എട്ടുതവണ ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications