ദില്ലിയില്‍ മൂന്ന് ഭീകരരെ വധിച്ചു
ദില്ലി: ലഷ്കാര്‍-ഇ-തോയിബയില്‍ പെട്ടവരെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരര്‍ ദില്ലിയില്‍ മാര്‍ച്ച് അഞ്ച് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടു.
ഒരു മണിക്കൂര്‍ നീണ്ട വെടിവയ്പിനൊടുവിലാണ് ഇവര്‍ വധിക്കപ്പെട്ടത്. ഡെറാഡൂണിലെ സൈനിക അക്കാദമി ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയുണ്ടായിരുന്നതായി പൊലീസ് അവകാശപ്പെട്ടു.
ഗ്രനേഡുകളുമായി പിടിയിലായ രണ്ട് തീവ്രവാദികളില്‍ നിന്നാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവര്‍ താമസിക്കുന്ന വീട് കണ്ടെത്തുകയായിരുന്നു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇവര്‍ വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ട് പേര്‍ പാകിസ്ഥാനികളാണ്. മറ്റേയാള്‍ പാറ്റ്ന സ്വദേശിയും.












Click it and Unblock the Notifications