ജാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് മാര്‍ച്ച് 15ന്
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഷിബു സോറന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15ന് വിശ്വാസവോട്ട് തേടും. നിയമസഭയുടെ ആദ്യസമ്മേളനം മാര്‍ച്ച് 10ന് തുടങ്ങി 15ന് സമാപിക്കും.
ഷിബു സോറനെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ സയിദ് സിപ്തി റാസി മാര്‍ച്ച് 21 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് വിശ്വാസവോട്ട് നേരത്തെയാക്കിയത്.
ശനിയാഴ്ച വിവിധ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് വിശ്വാസ വോട്ടെടുപ്പ് തീയതി സംബന്ധിച്ച് ഗവര്‍ണര്‍ ചര്‍ച്ച ചെയ്തു. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തില്ല.
പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മാര്‍ച്ച് 10ന് നടക്കും. 11ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. 12,13 ദിവസങ്ങള്‍ അവധിയാണ്. 14ന് ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയ്യും. 15ന് വിശ്വാസവോട്ട് തേടും.












Click it and Unblock the Notifications