കാഞ്ചി: വധശ്രമക്കേസില്‍ രഘു അറസ്റില്‍
ചെന്നൈ: കാഞ്ചി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘുവിനെ രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ പൊലീസ് അറസ്റ് ചെയ്തു.
ശങ്കരരാമന്‍ വധക്കേസില്‍ പ്രതിയായി ഡിസംബര്‍ 30 മുതല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രഘുവിന് അറസ്റ് സംബന്ധിച്ച അറിയിപ്പ് കൈമാറി. വധശ്രമക്കേസില്‍ റിമാന്റ് ചെയ്യുന്നതിന് മാര്‍ച്ച് ഏഴ് തിങ്കളാഴ്ച രഘുവിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും.
രഘുവിനെ ഗുണ്ടാനിയമപ്രകാരം നേരത്തെ അറസ്റ് ചെയ്തിരുന്നു. രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി സ്വാമി ജയേന്ദ്ര സരസ്വതിയാണ് മുഖ്യപ്രതി.












Click it and Unblock the Notifications