പാസ്വാന്‍ ഗവര്‍ണറെ കണ്ടു
പാറ്റ്ന: ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ ബീഹാര്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ രൂപീകരിക്കാന്‍ ആര്‍ജെഡിയെയോ ബിജെപിയെയോ പിന്തുണക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി പാസ്വാന്‍ കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
തന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ആരായുന്നതിനാണ് ഗവര്‍ണര്‍ തന്നെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഉചിതമായ തീരുമാനമെടുക്കാന്‍ താന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചതായി പാസ്വാന്‍ പറഞ്ഞു. എല്‍ജിപി നേതാക്കളോടൊപ്പമാണ് പാസ്വാന്‍ ഗവര്‍ണറെ കണ്ടത്.
അതിനിടെ എന്‍ഡിഎയുമായി എല്‍ജിപി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്നെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ ഇതുവരെ എന്‍ഡിഎ നേതാക്കളെ കാണുകയോ അവരുമായി ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പാസ്വാന്‍ ആജ്തക് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആര്‍ജെഡിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും പാസ്വാന്‍ പറഞ്ഞു.












Click it and Unblock the Notifications