ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനല്ല: അഴീക്കോട്
കോഴിക്കോട്: ഞാനാരു കോണ്‍ഗ്രസ് വിരുദ്ധനാണെന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് അങ്ങനെയാവാന്‍ കഴിയില്ലെന്നും സുകുമാര്‍ അഴീക്കോട്.
കോണ്‍ഗ്രസ് എന്റെ രക്തത്തിലലിഞ്ഞതാണ്. കോണ്‍ഗ്രസിനെതിരെ പറയുമ്പോള്‍ എന്റെ ഹൃദയം വലിഞ്ഞുമുറുകാറുണ്ട്. വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാന്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.
താന്‍ പറയുന്ന നല്ല കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുന്നില്ല. അല്പമെങ്കിലും അതുള്‍ക്കൊള്ളുന്നത് മാര്‍ക്സിസ്റുകാരാണ്- അഴീക്കോട് പറഞ്ഞു. സാഹിത്യദര്‍ശന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അഴീക്കോട് ഇങ്ങനെ പറഞ്ഞത്.
അഴീക്കോടിന്റെ ഇപ്പോഴത്തെ നയങ്ങളില്‍ തനിക്ക് എതിര്‍പ്പും വേദനയുമുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുജനപാല്‍ പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ്അഴീക്കോട് ഇത്രയും പറഞ്ഞത്.












Click it and Unblock the Notifications