വിദേശമലയാളികളുടെ സഹായം തേടും
തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടങ്ങാനിരിക്കുന്ന നാനോ ടെക്നോളജ-ി കേന്ദ്രത്തിന് വിദേശ മലയാളികളുടെ സഹായം തേടുമെന്ന് നോര്‍ക്ക ചെയര്‍മാന്‍ എം. എം. ഹസ്സന്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ നാനോ ടെക്നോളജ-ി കേന്ദ്രമാണ് തിരുവനന്തപുരത്ത് തുടങ്ങാനിരിക്കുന്നത്. ഇതിനായി 300 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്- ഹസ്സന്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നാനോ ടെക്നോളജ-ി കേന്ദ്രവും ഉള്‍പ്പെടുത്തിയിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ 10 ഏക്കര്‍ പദ്ധതിക്കു വേണ്ടി നല്‍കുമെന്ന് നോര്‍ക്ക സെക്രട്ടറി ജ-ിജ-ി തോംസണ്‍ പറഞ്ഞു. ഈ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നാനോ ടെക്നോളജ-ി ഗവേഷണം നടത്താന്‍ സജ്ജമാക്കും. വാണിജ-്യ രംഗത്തും ശാസ്ത്ര രംഗത്തും ബയോ മെഡിക്കല്‍ രംഗത്തുമുള്ള ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതാണ് നാനോ ടെക്നോളജ-ിയുടെ ലക്ഷ്യം. ഈ പദ്ധതിക്കു വേണ്ടി തലസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള അഞ്ച് കമ്പനികളുടെ സേവനം ആവശ്യമാണ്.
വിവിധ മേഖലകളിലുള്ള തൊഴിലുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇത് സഹായിക്കും. ഇത് ഒട്ടേറെ ജേ-ാലി സാദ്ധ്യതകളും സൃഷ്ടിക്കുമെന്ന് ജ-ിജ-ി തോംസണ്‍ പറഞ്ഞു.












Click it and Unblock the Notifications