കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ മേഖലാറാലി നടക്കുന്ന മാര്‍ച്ച് ഒമ്പതാം തീയതി നിയമസഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് വിപ്പ് നല്‍കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംഎല്‍എമാരോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് വി. ഡി. സതീശനും മറ്റ് യുഡിഎഫ് എംഎല്‍മാര്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് വിപ്പ് നല്‍കിയത്.
ഐ ഗ്രൂപ്പിന്റെ മേഖലാറാലി നടത്താനുള്ള നീക്കങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് വിപ്പ് നല്‍കിയതെന്ന് കരുതപ്പെടുന്നു. വിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ കഴിയില്ല.












Click it and Unblock the Notifications