മേഖലാറാലി മുരളിയുടെ വാട്ടര്‍ലൂ: ഉണ്ണിത്താന്‍
തിരുവനന്തപുരം: നടക്കാന്‍ പോകുന്ന മേഖലാറാലികള്‍ മുരളീധരന്റെ വാട്ടര്‍ലൂ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കരുണാകനും മുരളിയും ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ അത് മുരളിയാണ്. മക്കളുടെ തെറ്റുതിരുത്തുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. എന്നാല്‍ പുത്രസ്നേഹം കൊണ്ട് അന്ധനായ കരുണാകരന്‍ എല്ലായിടത്തും മുരളിയെ ന്യായീകരിക്കുകയാണ്. മകനെ ന്യായീകരിക്കുന്നതിനായി എല്ലാം താന്‍ തന്നെ ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു.
റാലികള്‍ നടത്തുന്നത് കോടികള്‍ പിരിക്കാനാണ്. ഇത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications