Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ മൂന്ന് വിമാനങ്ങള്‍ പാട്ടത്തിനെടുത്തു

മുംബൈ: ഹോങ്കോങ്, കൊലാലംപൂര്‍ എന്നിവയുള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ രാജ്യങ്ങളിേലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നും മൂന്ന് എ310 എയര്‍ബസുകള്‍ കൂടി പാട്ടത്തിനെടുത്തു.

അടുത്ത മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഈ വിമാനങ്ങള്‍ ജൂലൈ 15ഓടു കൂടി സര്‍വീസാരംഭിക്കുമെന്ന് എയര്‍ഇന്ത്യാ വക്താവ് പറഞ്ഞു.

ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസിനു വേണ്ടി 18 ബോയിംഗ് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ 2004 ഡിസംബറില്‍ എയര്‍ ഇന്ത്യാ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

ഏപ്രില്‍ അവസാനത്തോടെ കേരളത്തില്‍ നിന്ന് സര്‍വീസാരംഭിക്കുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസിനു വേണ്ടി നിലവിലുളള രണ്ട് വിമാനങ്ങള്‍ കാര്‍ഗോ വിമാനങ്ങളാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ സര്‍വീസിനുപയോഗിക്കുന്ന എയര്‍ ബസുകള്‍ വലുപ്പം കുറഞ്ഞവയായതുകൊണ്ട് അധികം സാധനങ്ങള്‍ കയറ്റാന്‍ സാധിക്കാത്തതു കാരണമാണ് ഈ സര്‍വീസുകള്‍ തുടങ്ങുന്നിടത്തേക്ക് കാര്‍ഗോ വിമാനങ്ങള്‍ ആരംഭിക്കുന്നത്.

തുടക്കത്തില്‍ പാട്ടത്തിനെടുത്ത മൂന്ന് എയര്‍ബസുകളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസിനുപയോഗിക്കുന്നത്. ഇതില്‍ ഒരു എയര്‍ബസ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള രണ്ട് എയര്‍ബസുകള്‍ അടുത്തമാസം എത്തിച്ചേരുമെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.

37 എക്സ്പ്രസ് സര്‍വീസുകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആദ്യം ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+