Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി തേടുന്നവരുടെ എണ്ണം കൂടുന്നു

ദില്ലി: 2004ല്‍ 4.75 ലക്ഷം ഇന്ത്യക്കാര്‍ ജോലിതേടി ഗള്‍ഫ് രാജ്യങ്ങളിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ജോലിവൈദഗ്ധ്യം നേടിയവരും അല്ലാത്തവരും ഉള്‍പ്പെടും.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയവ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തമിഴ്നാടിനും ആന്ധ്രക്കും പിന്നിലായി മൂന്നാംസ്ഥാനത്താണ് കേരളം.

തമിഴ്നാട്ടില്‍ നിന്നും 2004ല്‍ 1,08,964 പേരാണ് ഗള്‍ഫിലെത്തിയത്. ആന്ധ്രയില്‍ 72,580 പേര്‍ ഗള്‍ഫിലേക്കു പോകാനായി പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നും 63,512 പേരാണ് ഗള്‍ഫിലേക്കു പോകാന്‍ 2004ല്‍ രജിസ്റര്‍ ചെയ്തത്. 2000 വരെ ഗള്‍ഫിലേക്കു ജോലിതേടിപ്പോകുന്നവരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനായിരുന്നു.

ഇന്ത്യയിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ബീഹാറില്‍ നിന്നും 21,812 പേര്‍ 2004ല്‍ ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+