ആന്ധ്രയില്‍ 10 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
നിസാമാബാദ്: ആന്ധ്രാപ്രദേശിലെ നിസാമാബാദില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്) നേതാവും നിസാമാബാദ് ജില്ലാകമ്മിറ്റി അംഗവുമായ രമേഷും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മനാലയിലെ വനത്തിനുള്ളില്‍ വച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ വെടിവയ്പിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. രമേഷൊഴികെ കൊല്ലപ്പെട്ട മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവസ്ഥലത്തു നിന്നും ഒരു എകെ 47 അടക്കം നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications