ജെഡിയുവിന് മുഖ്യമന്ത്രി പദം നല്‍കാം: പാസ്വാന്‍
പാറ്റ്ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോട്ടുവന്നാല്‍ ബീഹാറില്‍ ജനതാദള്‍ യുനൈറ്റഡിന് മുഖ്യമന്ത്രി പദം നല്‍കാമെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍.
ജനതാദള്‍ യുനൈറ്റഡില്‍ പെട്ട തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ ന്യൂനപക്ഷനേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും പാസ്വാന്‍ പറഞ്ഞു. യുപിഎയില്‍ നിന്നും തന്റെ പാര്‍ട്ടി പുറത്തുപോവില്ലെന്നും പാസ്വാന്‍ വ്യക്തമാക്കി.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനു ശേഷം ജനതാദള്‍ യുനൈറ്റഡുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍കൈയെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് ജനതാദള്‍ യുനൈറ്റഡാണ് പ്രതികരിക്കേണ്ടതെന്ന് പാസ്വാന്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് താന്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകളെ കുറിച്ച് നിതീഷ്കുമാര്‍, ശരത്യാദവ് എന്നിവരുള്‍പ്പെടെയുള്ള ജനതാദള്‍ യുനൈറ്റഡ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പാസ്വാന്‍ നിഷേധിച്ചു.












Click it and Unblock the Notifications