കോണ്‍ഗ്രസ് പിളര്‍പ്പിലേക്കു നീങ്ങുന്നു: സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലുണ്ടാകാന്‍ സാധ്യതയുള്ള പിളര്‍പ്പ് ഏതുവിധേനയും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കുള്ള പ്രശ്നത്തിന്റെ പേരിലല്ല, മറ്റു പല താല്‍പര്യങ്ങളുടെയും പുറത്താണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നത്. പോകാന്‍ തിടുക്കപ്പെട്ടു നില്‍ക്കുന്നവരും പുറത്താക്കാന്‍ തിടുക്കപ്പെട്ടു നില്‍ക്കുന്നവരും എന്നിങ്ങനെ രണ്ടുഗ്രൂപ്പാണ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. ഈ സാഹചര്യം മാറ്റി പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം.
കോണ്‍ഗ്രസ് ഏറ്റവും വലിയ ജനാധിപത്യ ഫോറമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ ആരെയും ദുഖിപ്പിക്കും. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications