വെളിയം ഭാര്‍ഗവന്‍ വീണ്ടും സിപിഐ സെക്രട്ടറി
കോട്ടയം: വെളിയം ഭാര്‍ഗവനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
അഞ്ച് ദിവസമായി കോട്ടയത്ത് നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഏഴ് തിങ്കളാഴ്ചയാണ് വെളിയത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു.
സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം സമാപിക്കും. മൂന്നു മണിക്ക് സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനം നടക്കും.
സമാപന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തോളം പേര്‍ പ്രകടനത്തിനെത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications