സംസ്ഥാന ലോട്ടറി മൂന്നാഴ്ചക്കുള്ളില്‍ പുന:സ്ഥാപിക്കും
കൊച്ചി: ലോട്ടറി പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പുനല്‍കി.
സംസ്ഥാന ലോട്ടറി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്‍സി അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
ലോട്ടറി പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതില്‍ കാലതാമസം വരുന്നതായി ഹൈക്കോടതി കുറ്റപ്പെടുത്തി. അതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റിസ് ആര്‍.ബസന്ത് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മൂന്നാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്. ഇതിനുള്ള നിയമനടപടികള്‍ തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നതിനും സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കുന്നതിനുമായി രണ്ട് ബില്ലുകളാണ് തയ്യാറാവുന്നത്. നടപ്പ് നിയമസഭാസമ്മേളനം ഈ ബില്ലുകള്‍ പരിഗണിക്കും.












Click it and Unblock the Notifications