ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: ഐ ഗ്രൂപ്പിന്റെ ആവശ്യം എന്തായാലും അതില്‍ ഉള്ളുതുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി പിളര്‍ത്തുന്ന നടപടികളില്‍ നിന്നും ഐ ഗ്രൂപ്പ് വിട്ടുനില്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഐ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ താന്‍ ഒരുക്കമാണെന്നും അനുരഞ്ജനത്തിന്റെ പാതയാണ് കെപിസി സിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കരുത്. കെപിസിസിയുമായി ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യമല്ലെങ്കില്‍ എഐസിസിക്ക് മുന്നില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാനും കെപിസിസി തയ്യാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications