എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുക്കില്ല: മുരളി
കോഴിക്കോട്: മാര്‍ച്ച് ഒമ്പതിന് കോഴിക്കോട് നടക്കുന്ന മേഖലാറാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
മാര്‍ച്ച് ഏഴ് തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന മേഖലാറാലിയുടെ ആലോചനായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളി.
എന്നാല്‍ മറ്റ് ഗ്രൂപ്പുകളിലുള്ള കെപിസിസി, ഡിസിസി ഭാരവാഹികള്‍ റാലിയില്‍ പങ്കെടുക്കുമെന്നും മുരളി അറിയിച്ചു.
മാര്‍ച്ച് ഒമ്പതിന് നിയമസഭയില്‍ ഹാജരാവുന്നതിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications