വക്കവും ആര്യാടനും ഭീഷണിപ്പെടുത്തുന്നു: മുരളി
തൃശൂര്‍: വിപ്പ് ലംഘിച്ച് ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്താല്‍ ആറ് വര്‍ഷത്തേക്ക് പുറത്താക്കുമെന്ന് പറഞ്ഞ് വക്കം പുരുഷോത്തമനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് കെ. മുരളീധരന്‍.
റാലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മൂത്രമൊഴിക്കാന്‍ തുടങ്ങിയാല്‍ റാലി കണ്ടാല്‍ എന്താകും സ്ഥിതിയെന്ന് മുരളി പരിഹസിച്ചു. ഐ ഗ്രൂപ്പ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.
എന്ത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും അവരെ അച്ചടക്കനടപടിക്ക് വിധേയരാവാന്‍ വിട്ടുകൊടുക്കണോയെന്നതു സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. ബുധനാഴ്ച നിയമസഭയില്‍ ഹാജരാവണമെന്ന വിപ്പ് സംബന്ധിച്ച് കരുണാകരന്‍ തീരുമാനമെടുക്കും.
ഇനി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയാലും കൂടുതല്‍ ഭീഷണിയുമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാലും നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ റാലി നടന്നിരിക്കും. കരുണാകരനാണ് റാലി പ്രഖ്യാപിച്ചത്. എന്നിട്ടും എനിക്കാണ് നോട്ടീസ് നല്‍കിയത്. കരുണാകരന് നോട്ടീസ് നല്‍കിയാല്‍ അത് നല്‍കിയവര്‍ക്ക് പിന്നെ നോട്ടീസ് നല്‍കേണ്ടിവരില്ല. തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചെറുക്കുമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications