കെ. പി. വിശ്വനാഥന്റെ ഹര്‍ജി പരിഗണിക്കും
ദില്ലി: ചന്ദനക്കേസില്‍ തനിക്കെതിരായി കേരളാഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ വനംമന്ത്രി കെ. പി. വിശ്വനാഥന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി മാര്‍ച്ച് ഏഴ് തിങ്കളാഴ്ച വാദം കേള്‍ക്കും.
ചന്ദനകടത്തുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വനംമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കെ.പി വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
തന്റെ വിശദീകരണം കേള്‍ക്കാതെയാണ് കോടതി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഇത് സാമൂഹ്യനീതിയുടെ ലംഘനമാണെന്നുമാണ് വിശ്വനാഥന്റെ വാദം.












Click it and Unblock the Notifications