കേരള സര്‍ക്കാരിന് സുപ്രിം കോടതി വിമര്‍ശനം
ദില്ലി: മുന്‍ വനംമന്ത്രി കെ. പി. വിശ്വനാഥന് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന കേസില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം.
ചന്ദനമാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന കോടതി പരാമര്‍ശം നീക്കാന്‍ വേണ്ടി വിശ്വനാഥന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഈ കേസില്‍ സംസ്ഥാനസര്‍ക്കാരിന് എന്താണ് താല്‍പര്യം എന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഹൈക്കോടതി വിധിക്കെതിരെ സ്റേ നല്‍കാന്‍ വിസമ്മതിച്ചു. സ്റേ ചെയ്യാന്‍ മാത്രമുള്ള പരാമര്‍ശം ഹൈക്കോടതി വിധിയിലുണ്ടോയെന്ന് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.
ജസ്റിസ് അഗര്‍വാള്‍, ജസ്റിസ് ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മാര്‍ച്ച് ഏഴ് തിങ്കളാഴ്ച ഈ കേസ് പരിഗണിച്ചത്. സ്റേ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും കേസ് ഫയലില്‍ സ്വീകരിക്കാനും കക്ഷികള്‍ക്കു നോട്ടീസയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications