കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്താല്‍ നടപടി: തെന്നല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ മേഖലാറാലികളില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണ പിള്ള പറഞ്ഞു.

റാലിക്ക് എഐസിസി അംഗീകാരമില്ല. റാലി നടത്തരുതെന്ന് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. വിലക്ക് ലംഘിച്ച് റാലിയില്‍ പങ്കെടുത്താല്‍ സ്വാഭാവികമായും നടപടിയുണ്ടാകും. റാലി മാറ്റാനായി അവസാന നിമിഷം ശ്രമങ്ങളോ അനുരഞ്ജനമോ ഉണ്ടാകില്ല. മേല്‍ഘടകത്തിന്റെ തീരുമാനം അന്ത്യശാസന രൂപേണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് യഥാസമയം നടക്കും. സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഐ ഗ്രൂപ്പ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ജില്ലാ വരണാധികാരികളെ നിയമിക്കുന്നതിനായി 52 പേരുടെ പാനല്‍ തയ്യാറാക്കി കരുണാകരന് നല്‍കിയിരുന്നു. ഇവരില്ഡ ഒരാളുടെ പേരില്‍ മാത്രമാണ് അദ്ദേഹത്തിന് എതിര്‍പ്പുള്ളത്. വേണമെങ്കില്‍ ഇവരെയെല്ലാം മാറ്റി പുറത്തുനിന്നു ജില്ലാ വരണാധാകാരികളെ കൊണ്ടുവരാനും കെപിസിസി തയ്യാറാണ്- തെന്നല പറഞ്ഞു.

മാര്‍ച്ച് ഏഴ് തിങ്കളാഴ്ച സംസ്ഥാനത്തെത്തിയ തെരഞ്ഞെടുപ്പ് വരണാധികാരി കൃഷ്ണസ്വാമിയുമായി തെന്നല ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X