കാസര്‍കോട് കിന്‍ഫ്രാ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി
കാസര്‍ഗോഡ്: സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങള്‍ക്കനുകൂലമായ സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോട്ടെ സീതങ്കൊല്ലിയിലാരംഭിച്ച കിന്‍ഫ്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ സൗകര്യങ്ങള്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാനകടമ. നിക്ഷേപസാഹചര്യം സംസ്ഥാനത്തു വളര്‍ത്തിയെടുക്കേണ്ടതാവശ്യമാണ്. നിക്ഷേപത്തിലൂടെ മാത്രമേ സംസ്ഥാനത്തു തൊഴില്‍ ലഭിക്കുവാനനുകൂലമായ സാഹചര്യമുണ്ടാകൂയെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, കിന്‍ഫ്ര ഡയറക്ടര്‍ ഡോ.ജി. സി. ഗോപാലപിള്ള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
190 ഏക്കറില്‍ ആരംഭിക്കുന്ന കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഇപ്പോള്‍ത്തന്നെ 28ഓളം കമ്പനികള്‍ തയ്യാറായിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഗുണപരിശോധനാ ലാബോറട്ടറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും പാര്‍ക്കിലുണ്ട്. കൂടുതല്‍ കമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് കിന്‍ഫ്ര എംഡി ഡോ.ജി.സി ഗോപാലന്‍ പറഞ്ഞു.












Click it and Unblock the Notifications